ക്ഷേത്രസ്തുതി
വില്ലത്തൂർ വാഴുന്ന ശ്രീരാമ ദേവാ ,നിൻ തൃപ്പാദം തേടി വരുന്നു ഞങ്ങൾ...
പാപവിനാശകാ, രോഗവിനാശകാ,വില്ലത്തൂർ വാഴും ശ്രീരാമചന്ദ്രാ...
അഞ്ജനാനന്ദനാ, അജ്ഞാനനാശകാ, വിജ്ഞാനദാസകാ അഞ്ജനേയാ...
വനദുർഗ്ഗദേവിതൻ, ദിവ്യസാന്നിധ്യത്താൽ...
ശത്രുബാധ നീങ്ങും വില്ലത്തൂരിൽ, ശ്രീധർമ്മ ശാസ്താവും...
ശ്രീ ഗണനാഥനും, എന്നെന്നും എൻമനം ശുദ്ധമാക്കൂ...
നാഗരാജാവിന്റെ ദിവ്യസാന്നിധ്യത്തിൽ, രാഹുബാധമാറും ഭക്തർക്കെല്ലാം...
ബ്രഹ്മതേജസ്സോടെ, ശ്രീ ബ്രഹ്മരക്ഷസ്സും, ഈ പുണ്ണ്യഭൂമിയിൽ വിരാജിക്കുന്നു...
വില്ലത്തൂർ വാഴുന്ന ശ്രീരാമ ദേവാ ,നിൻ തൃപ്പാദം തേടി വരുന്നു ഞങ്ങൾ...
മംഗളം, മംഗളം ലോകർക്കു നൽകണേ, വില്ലത്തൂർ വാഴും പരംപൊരുളേ...