ഭക്തജനങ്ങള,നമ്മടെ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം തന്ത്രി ബ്രഹ്‌മശ്രീ കിഴക്കുമ്പാടില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ 2024 ഏപ്രില്‍ 11, 12, 13 തിയ്യതികളില്‍ (1192 മീനം 29, 30, 31) നടത്തുവാന്‍ തീരുമാനിച്ച വിവരം ഭക്ത്യാദരപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പറയെടുപ്പ്, പ്രതിഷ്ഠാദിനപൂജകള്‍, സര്‍ഷബലി, മൃത്യുഞ്ജയഹോമം, കാഴ്ച ശീവേലി, കഥകളി, കലാപരിപാടികള്‍ തുടങ്ങിയ എല്ലാ ആഘോഷ പരിപാടികളിലും എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യവും, സഹായ സഹകരണങ്ങളും ശ്രീരാമ ദേവന്റെയും ഉപദേവന്മാരുടെയും നാമത്തില്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.ക്ഷേത്ര സമിതിക്കു വേണ്ടി
പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍



