Home

വില്ലുകുത്തിനിൽക്കുന്ന ശ്രീരാമൻ, തൊഴുകയ്യോടെ ശ്രീരാമസ്വാമിയുടെ ആജ്ഞകേൾക്കാൻ സന്നദ്ധനായിനിൽക്കുന്ന ദാസൻ ശ്രീ ഹനുമാൻ.
ഇത് വില്ലത്തൂർ ശ്രീരാമ സ്വാമി ക്ഷേത്രം

lord rama and hanuman

ചരിത്രം

villathoor-temple

നൂറ്റാണ്ടുകൾക്കുമുമ്പ് ഇഷ്ടദേവനായ ശ്രീരാമ ദേവനെ ഒരു യതിവര്യനായ ബ്രാഹ്മണശ്രേഷ്ഠൻ പ്രതിഷ്ഠിച്ചു പൂജിച്ചു വന്നു. അന്ന് സമ്പത്തും ഐശ്വര്യവും ഈ പ്രദേശത്ത് നിറഞ്ഞുനിന്നിരുന്നു. കാലാന്തരത്തിൽ മറ്റു ക്ഷേത്രങ്ങൾക്ക്സംഭവിച്ച ഇതുപോലെയുള്ള അക്രമങ്ങൾ കാരണം ഈക്ഷേത്രവും നാശോന്മുഖമായി. പൊട്ടിപൊളിഞ്ഞ വിഗ്രഹാവശിഷ്ടങ്ങലല്ലാതെ മറ്റുയാതൊരു പ്രത്യക്ഷ തെളിവുകളും ഏകദേശം 100 കൊല്ലത്തിനിടയിൽ ഉണ്ടായിരുന്നില്ലെന്ന് കേട്ടറിവുവച്ചു പഴമക്കാർ പറയുന്നു.

എന്നാൽ കുറച്ചകലെയുള്ള ഒരു ക്ഷേത്രപൂജാരി ഇടക്കുവന്നു ഒരുകൽചരാതിൽ തിരികത്തിച്ചുപോയിരുന്നുവെന്നും അവർ ഓർക്കുന്നു. സ്ഥലവാസികളുടെ ആഗ്രഹാനുസരണം ഒരുദേവപ്രശ്നം 1979 ൽ നടത്തുകയുണ്ടായി. അതേത്തുടർന്നു പുനരുദ്ധാരണപ്രവർത്തനം ആരംഭിച്ചെങ്കിലും എങ്ങും എത്തിയില്ല. ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് സ്ഥലം സന്ദർശിച്ചു നിജപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കൊത്തും കിളയും നടത്തിയപ്പോൾ ചുറ്റമ്പലത്തിന്റെ ചില അടയാളങ്ങൾ കാണാനിടയായി. മാത്രമല്ല ക്ഷേത്ര കിണറിന് സ്ഥാനനിർണ്ണയം നടത്തി ഉദ്ദേശം രണ്ടു മൂന്നുകോൽ ആഴത്തിൽ കുഴിച്ചു ചെന്നപ്പോൾ പഴയ ക്ഷേത്രക്കിണറിന്റെ പടവുകളും മറ്റും കാണാൻ കഴിഞ്ഞു. ഈ കിണറിലെ വെള്ളം തന്നെയാണ് ഇപ്പോഴും ക്ഷേത്ര ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നത്. 1983 മാർച്ച്‌ 19 മുതൽ 23 വരെ തന്ത്രി കിഴക്കുമ്പാട്ടില്ലത്തു ശ്രീവാസുദേവൻ‌ നമ്പൂതിരിപ്പാടിന്റെ പ്രധാന കാർമ്മികത്വത്തിൽ പരിഹാരക്രിയകൾ നടത്തി. വിഗ്രഹാവശിഷ്ടങ്ങൾ മറ്റൊരു സ്ഥാനത്ത് ‘ഇളംകോവിൽ’ കൊണ്ട് മാസത്തിലൊരുദിവസം മാത്രം പൂജനടന്നുവന്നു. സ്ഥലവാസികളുടേയും മറ്റു ഭക്തജനങ്ങളുടേയും സഹായസഹകരണങ്ങൾ കൊണ്ട് യഥാസ്ഥാനത്ത് ഒരു പുതിയ ശ്രീ കോവിൽ പണിത് അതിൽ ശ്രീരാമസ്വാമിയുടേയും ശ്രീഹനുമാൻ സ്വാമിയുടേയും പുതിയവിഗ്രഹങ്ങൾ 1989 മെയ്‌ 10 ന് (മേട മാസത്തിലെ പുണർതം നക്ഷത്രം) പുലർച്ചെ 4 മണിക്ക് പ്രതിഷ്ഠിക്കുകയുണ്ടായി. ദിവസം രാവിലെ മാത്രം പൂജനിർവിഘ്നം നടന്നു വരുന്നു.

പിന്നീടു നടത്തിയ താംബൂല പ്രശ്നത്തിൽ ഈ സന്നിധിയിൽ ശ്രീഗണപതി, ശ്രീധർമ്മശാസ്താവ്,  ശ്രീവനദുർഗ്ഗ, ശ്രീനാഗരാജാവ്, ശ്രീനാഗകന്യക എന്നീ സാന്നിദ്ധ്യങ്ങൾ കാണുകയാൽ പുതിയ ശ്രീകോവിലുകൾ നിർമ്മിച്ച്‌ യഥാവിധി പ്രതിഷ്ഠാകർമ്മം 1999 ഏപ്രിൽ 22 ന് പുലർച്ചെ 4 മണിക്ക് നടത്തി.

പ്രതിഷ്‌ഠകൾ

rama

ശ്രീരാമൻ

hanuman

ഹനുമാൻ

ഗണപതി

ayyappa

ശാസ്താവ്

durga

വനദുർഗ്ഗ

nagaraja nagadevatha

നാഗരാജാവ് നാഗകന്യക

വഴിപാട് ബുക്കിംഗിനായി വിളിക്കൂ

കൂട്ടുപായസം, നിറമാല, വടമാല, അവിൽ കുഴച്ചത്, തൃകാല പൂജ, അപ്പം, അട, ഒറ്റ, വിവാഹം, ചോറൂണ്, കൂട്ടു ഗണപതി ഹോമം എന്നിവ മുൻകൂട്ടി ശീട്ടാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *